
അസോസിയേഷൻ മെമ്പേഴ്സ് ഉള്ള എല്ലാ ഏരിയകളിലും ഇനി മുതൽ എല്ലാ ആഴ്ചയുടെ ശനി ഞായർ ദിവസങ്ങളിൽ ഒരു ഷോർട്ട് ഫിലിം ചെയ്യാൻ അസോസിയേഷൻ താല്പര്യപ്പെടുന്നു
അസോസിയേഷൻ മെമ്പേഴ്സ് ഉള്ള എല്ലാ ഏരിയകളിലും ഇനി മുതൽ എല്ലാ ആഴ്ചയുടെ ശനി ഞായർ ദിവസങ്ങളിൽ ഒരു ഷോർട്ട് ഫിലിം ചെയ്യാൻ അസോസിയേഷൻ താല്പര്യപ്പെടുന്നു അതിലേക്കായി എല്ലാ ഏര്യാ കളിലും അസോസിയേഷൻറെ ഏരിയാസെക്രട്ടറി മാരെ ബന്ധപ്പെടേണ്ടതാണ്.
ഏരിയ സെക്രട്ടറിമാർ ഇല്ലാത്ത ഏരിയകളിൽ സെക്രട്ടറി പദവിയിലേക്ക് താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഏര്യാ സെക്രട്ടറിമാർ അറിഞ്ഞിരിക്കേണ്ടത് :
അവരുടെ ഏരിയകളിൽ ഉള്ള നല്ല ലൊക്കേഷൻ, കോസ്റ്റ്യൂം വാടകയ്ക്ക് കൊടുക്കുന്നവർ, മേക്കപ്പ് ചെയ്യുന്നവർ, ഹെയർ ഡിസൈൻ ചെയ്യുന്നവർ, ആർട്ട് ഡയറക്ടർ, ക്യാമറ ചെയ്യുന്നവർ / വാടകയ്ക്ക് കൊടുക്കുന്നവർ, ലൈറ്റ് മറ്റ് അനുബന്ധ ഉപകരണങ്ങളും വാടകയ്ക്ക് കൊടുക്കുന്നവർ, ആഹാരം പാകം ചെയ്ത് തരുന്നവർ, ലോഡ്ജ്, മുറികൾ, വീട് എന്നിവയിൽ ഏതെങ്കിലും ഒരു ദിവസത്തെയ്ക്ക് രണ്ടു ദിവസത്തെയ്ക്ക് വാടകയ്ക്ക് തരുന്നവർ, സിനിമയിൽ അഭിനയിക്കുന്നവർ, സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നവർ, ഷോർട്ട് ഫിലിം ചെയ്യുന്നവർ, Spot edit ചെയ്യുന്നവർ, Spot dub ചെയ്യുന്നവർ, story Board വരയ്ക്കാൻ കഴിവുള്ളവർ, എന്നിവരെ പറ്റിയ ഡീറ്റെയിൽസ് അറിയുകയോ കളക്ട് ചെയ്യാൻ കഴിവുള്ളവരോ ആയിരിക്കണം കാരണം അതാത് സ്ഥലത്ത് ഷൂട്ട് ചെയ്യുമ്പോൾ ഷൂട്ടിന് ആവശ്യമായ വസ്തുക്കൾ / അഭിനേതാക്കൾ അത്യാവശ്യത്തിന് എടുക്കേണ്ടി വന്നാൽ ഉടൻ തന്നെ എടുക്കുന്നതിനും ഷൂട്ടിംഗ് സമയം നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണ് കൂടാതെ കഴിവതും അതാത് ഏര്യയിലുള്ള കലാകാരൻമാർക്ക് വർക്ക് നൽകണം എന്ന അസോസിയേഷന്റെ തീരുമാനം കൂടി പരിഗണിച്ചാണ് -
എന്റെ ഏര്യായിൽ സെക്രട്ടറി ഇല്ല മാത്രമല്ല എന്റെ ഏര്യ എങ്ങനെ കണ്ടു പിടിയ്ക്കും - ആദ്യം user name Password ഉപയോഗിച്ച് login ചെയ്യുക അതിന് ഇ ലിങ്ക് ക്ലിക് ചെയ്യുക
https://www.aiamma.in/login.php
അതിന് ശേഷം താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഒരു ഏര്യയിൽ ഒരു സെക്രട്ടറി മാത്രം ആ ഏര്യയിലെ ആദ്യ ഷോർട്ട് ഫിലിമിൽ ഒരു വേഷം താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.aiamma.in/select-area.php
Write on: 04-05-2021